- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവി ആക്രമണം; കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിലേക്ക്; ബുധനാഴ്ച മന്ത്രി വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും
ന്യൂഡൽഹി: വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്ന വയനാട്ടിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശനം നടത്തും. ബുധനാഴ്ച ജില്ലയിലെത്തുന്ന മന്ത്രി വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച് വ്യാഴാഴ്ച രാവിലെ ചേരുന്ന അവലോകന യോഗങ്ങളിലും പങ്കെടുക്കും.
വയനാട്ടിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് തുടർന്നാണ് മന്ത്രി സന്ദർശനത്തിനായി എത്തുന്നത്. രാഹുൽ ഗാന്ധി എംപിയും ഗവർണർ ആരിഫ് മുഹമ്മദ്ഖാനും വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചിരുന്നു.
വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാർ യോഗത്തിൽ ഉറപ്പുനൽകി.
കൂടാതെ കളക്ടറുടെ ഏകോപനത്തിൽ വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കാനും തീരുമാനമായി. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.
മറുനാടന് മലയാളി ബ്യൂറോ