- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കുകളിൽ അഭ്യാസപ്രകടനം: നാല് ബൈക്കുകൾക്കെതിരെ നടപടി; അരലക്ഷം പിഴ ചുമത്തുമെന്ന് അധികൃതർ
കോതമംഗലം: ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ബൈക്കുകളിൽ അഭ്യാസപ്രകടന നടത്തിയ 4 ബൈക്കുകൾക്കെതിരെ നടപടി. അര ലക്ഷത്തോളം രൂപ പിഴചുമത്തുമെന്ന് അധികൃതർ. ഇന്ന് രാവിലെ ചേലാട് പോളിടെക്നിക് പരിസരത്ത് പൊലീസും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടികൂടി പിഴ ചുമത്തിയിട്ടുള്ളത്.
അപായകരമായ ഡ്രൈവിങ്,ഹെൽമറ്റ് ഉപയോഗിക്കാതെ വാഹനം ഓടിക്കൽ ,സൈലൻസറുകളുടെ രൂപമാറ്റം തുങ്ങിയവയ്ക്കാണ്് പ്രധാനമായും പിഴ ചുമത്തിയിട്ടുള്ളതെന്ന് ജോയിന്റ് ആർറ്റിഒ ഷോയി വർഗീസ് അറയിച്ചു.മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എം ഇബ്രാഹീംകുട്ടി,അസിസ്റ്റ്ന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ റെനി പിയേഴ്സൺ എന്നിവരും പരിശോധനകളിൽ പങ്കെടുത്തു.
കോതമംഗലം സി ഐ അനീഷ് ജോയിയുടെ നിർദ്ദേശപ്രാകരം എ എസ് ഐ കെ എം ഇബ്രാഹീം,എ എസ് ഐ ബിജു വർഗീസ്, സി പി ഒ അഖിൽ എന്നിവർരും പരിശോധനകളിൽ പങ്കാളികളായി.
മറുനാടന് മലയാളി ലേഖകന്.