- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിറ്റക്സിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചു;
കൊച്ചി: ഇരുചക്ര വാഹന മോഷ്ടാക്കളായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്ത് (19 ), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാഭവനിൽ വിഷ്ണു (22 ) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.
കിറ്റക്സ് ഗാർമെൻസ് പ്രോസസിങ് യൂണിറ്റിന്റെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത രണ്ട് മോട്ടോർ സൈക്കിളുകൾ 17 ന് പുലർച്ചെയാണ് മോഷ്ടിച്ചത്. പ്രതികളെ രണ്ട് കിലോമീറ്ററോളം എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞു.
അഭിജിത്തിന് ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പെരുമ്പാവൂർ എ.എസ്‌പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.പി സുധീഷ് , എസ്‌ഐ എൻ.കെ ജേക്കബ് എഎസ്ഐ മാരായ എം.ജി സജീവ്, പി.എസ് കുര്യാക്കോസ് , സീനിയർ സി പി ഒ വർഗീസ് ടി വേണാട്ട് , സി.പി.ഒ മാരായ ഒ.എസ്. ബിബിൻ രാജ്, മിഥുൻ മോഹൻ, ജോഷി മാത്യു, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.