- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതി ബിനോയി വീണ്ടും പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ തിരുവനന്തപുരം പോക്‌സോ കോടതി വീണ്ടും 2 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നേരേത്തേ 2 ദിവസം കസ്റ്റഡി നൽകിയിട്ടും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൂജപ്പുര പൊലീസിന്റെ രണ്ടാം കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിയെ വീണ്ടും 27-06-2024 മുതൽ 29-06-2024 വരെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് കോടതി ഉത്തരവ്.
പ്രതി പെൺകുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലങ്ങൾ, ഗർഭച്ചിദ്രത്തിന് വിധേയമാക്കിയ സ്ഥലം, ഗർഭചിദ്ര മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ എത്തിച്ച് ഉള്ള തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കൽ എന്നീ ആവശ്യങ്ങൾക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
തലസ്ഥാന നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ജൂൺ 10 നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി 17 ന് മരിച്ചു. ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ബിനോയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2 മാസം മുമ്പ് ഇയാൾ ഉപേക്ഷിച്ചു പോയി.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. പ്രണയം അവസാനിപ്പിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. പ്രതിയുടെ അക്കൗണ്ടിലാണ് യൂടുബ് അക്കൗണ്ട് പണം വന്നിരുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.