- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരുന്ന് കഴിഞ്ഞ് വന്ന ബിഷപ്പുമാർ വിചാരധാര വായിക്കണമായിരുന്നു: ബിനോയ് വിശ്വം
ആലപ്പുഴ: പ്രധാനമന്ത്രി വിളിക്കുന്ന വിരുന്നിൽ ബിഷപ്പുമാർ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിരുന്ന് കഴിഞ്ഞ് വന്ന ബിഷപ്പുമാർ പിന്നീടെങ്കിലും വിചാരധാര വായിക്കുന്നത് നല്ലതായിരുന്നു. അതിൽ ആരാണ് ശത്രുക്കളെന്ന് ആർ.എസ്.എസ് പറയുന്നുണ്ട്. ഒന്നാമത് മുസ്ലിംകൾ, രണ്ടാമത് ക്രിസ്ത്യാനികൾ, മൂന്നാമത് കമ്മ്യുണിസ്റ്റുകൾ ആണ് ശത്രുക്കളെന്നും അവർ പറയുന്നു.
മന്ത്രി സജി ചെറിയാന്റെ രാഷ്ട്രീയ വിമർശനത്തിൽ തെറ്റില്ല. പ്രയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി ഉലകംചുറ്റും ബാലിവാനാണ്. അദ്ദേഹം മണിപ്പൂരിൽ ആയിരുന്നു പോകേണ്ടിയിരുന്നത്. അവിടെ സ്ത്രീകളോട് പറയണം താൻ വരാൻ വൈകിയതിൽ മാപ്പ് എന്ന്. അല്ലെങ്കിൽ എല്ലാം നാടകമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story