- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഏതാനും സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും; തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും മത്സരിക്കുമെന്ന് സൂചന
കൊച്ചി: കേരളത്തിലെ ഏതാനും സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. ബിജെപി പാർലമെന്ററീ ബോർഡ് യോഗം നാളെ ഡൽഹിയിൽ ചേരുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും നാളെ പ്രഖ്യാപിക്കുക.
തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും മത്സരിക്കുമെന്നാണ് സൂചന. ബാക്കി മണ്ഡലങ്ങളിൽ നാളത്തെ യോഗത്തിന് ശേഷം സ്ഥാനാർത്ഥികളിൽ വ്യക്തത വരൂ. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കൃഷ്ണകുമാറുമാണ് അന്തിമ പട്ടികയിലുള്ളത്. കുമ്മനം രാജശേഖരൻ. പിഎസ് ശ്രീധരൻ പിള്ള എന്നിവരും സ്ഥാനാർത്ഥികളാകാൻ സാധ്യതയുണ്ട്. അന്തിമ ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്.
Next Story