- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലിശ മുടങ്ങിയതിനെ ചൊല്ലി സംഘർഷം; നടുറോഡിൽ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം; നാലംഗ സംഘം യുവാവിന്റെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചു
കൊല്ലം:പലിശ മുടങ്ങിയതിനെ ചൊല്ലിയുണ്ടായ സംഗർഷത്തിൽ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം.നടുറോഡിലായിരുന്നു യുവാവിന് നേരെയുള്ള ബ്ലേഡ് മാഫിയയുടെ ക്രൂരമർദനം.ഇന്നലെ രാത്രി കൊല്ലം അഞ്ചലിലാണ് സംഭവം.ആക്രമണത്തിൽ വിഷ്ണു (28) എന്ന യുവാവിനാണ് മർദനമേറ്റത്.ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വിഷ്ണുവിനെ മർദിച്ചത്.
കല്ലുകൊണ്ട് തലയ്ക്കും ശരീരത്തിനും ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ആക്രമണത്തിൽ സാരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നാട്ടുകാർ ചേർന്ന് സൈജുവിനെ പിടികൂടി പൊലീസിന് കൈമാറി.
സ്ഥിരമായി പലിശയ്ക്ക് പണം കൊടുക്കുന്നയാളാണ് സൈജു. വിഷ്ണു ഇയാളുടെ പക്കൽ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തന്നെ തർക്കമുണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാത്രി അഞ്ചൽ പനച്ചിവിളയിൽ വച്ച് വീണ്ടും തർക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കിൽ കയറി പോകാൻ ശ്രമിച്ചപ്പോഴാണ് സൈജുവും സംഘവും ചേർന്ന് മർദിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ