- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെ സ്ഫോടനം; ഇതര സംസ്ഥാനക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റു
കണ്ണൂർ: കുത്തുപറമ്പിനടുത്തെ പാട്യം മൂഴിവയലിൽ ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും താമസിച്ച വീട്ടിൽ ഉഗ്രസ്ഫോടനം ആസം സ്വദേശിയായ പിതാവിനും രണ്ടു മക്കൾക്കും പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ കിട്ടിയ വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് ഇതിനകത്തുള്ള സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.
ആസാം സ്വദേശിയും മക്കളും പ്രദേശത്ത് അക്രി സാധനങ്ങൾ ശേഖരിച്ചുകൂട്ടിയിട്ട സ്ഥലത്തു നിന്നും സാധനങ്ങൾ വേർതിരിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം തുറക്കുന്നതിനിടെ യുണ്ടായ സ്‌ഫോടനത്തിൽ അച്ഛനും മകനും മരിച്ചിരുന്നു. കുത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story




