- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറച്ചി കടയിൽ ജോലി ചെയ്യുകയായിരുന്ന യുവാവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചു; ബി.പി അങ്ങാടിയിലെ അക്രമത്തിൽ രണ്ടുപേർ പിടിയിൽ
മലപ്പുറം: മലപ്പുറം ബി.പി അങ്ങാടിയിൽ ഇറച്ചിക്കടയിൽ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തിരൂർ കോലുപ്പാലത്ത് ഇറച്ചിക്കടയിൽവച്ചാണ് യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് വധിക്കാൻ ശ്രമിച്ചത്. കേസിൽ വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ(35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി. ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് പുലർച്ചെ ഇറച്ചി കടയിൽ ജോലി ചെയ്യുകയായിരുന്ന ബി. പി അങ്ങാടി സ്വദേശിയായ യുവാവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. കേസിലെ ഒരു പ്രതിയെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എഎസ്ഐ പ്രതീഷ്‌കുമാർ, സി.പി.ഒ മാരായ അജിത്ത്, അരുൺ, ധനേഷ്‌കുമാർ, ദിൽജിത്ത് , ആദർശ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ബി.പി.അങ്ങാടി കൂട്ടായി മേഖലയിൽ വ്യക്തി വൈരാഗ്യങ്ങൾ കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും പോകുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു.
ഇതിനാൽ തന്നെ ഈ മേഖലയിൽ നടക്കുന്ന അക്രമങ്ങൾക്ക് ശക്തമായി തടയിടാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേ പ്രതിനിധികളുടെ യോഗങ്ങളും പലതവണ ചേർന്നിരുന്നു. രാഷ്ട്രീയ അടിപിടികേസുകൾക്കും അപ്പുറത്തേക്കാണ് മേഖലയിലെ അടിപിടികേസുകൾ പോകുന്നതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കുടുംബ പ്രശ്‌നങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കം സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം, മദ്യക്കുപ്പിയെ ചൊല്ലിയുള്ള തർക്കം എന്നിവയെല്ലാം മേഖലയിൽ അടിപിടി, കത്തിക്കുത്ത് കേസുകളിൽ പര്യവസാനിക്കുന്ന സാഹചര്യമായിരുന്നു.
ഇതിന് ചെറിയ രീതിയിലെങ്കിലൂം മാറ്റം വരുന്നതിനിടയിലാണ് വീണ്ടും സമാനമായ അക്രമങ്ങളും മറ്റും നടക്കുന്നതെന്ന് പൊലീസും പറയുന്നു. മേഖലയെ പ്രത്യേകം നിരീക്ഷിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശവുമുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്