പാലക്കാട്: ബസ് ബ്രേക്ക് ചെയ്യുന്നതിനിടെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് വീണ യാത്രക്കാരിക്ക് പരിക്കേറ്റു. പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ വെള്ളപ്പാറയിൽ വച്ചാണ് മുംതാജ് എന്ന യാത്രക്കാരിക്ക് വീണ് പരിക്കേറ്റത്. തലയുടെ പിൻഭാഗത്തും തോളിനും പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷൈല എന്ന യുവതിക്ക് ബസിനുള്ളിൽ തന്നെ വീണ് പരിക്കേറ്റു.