- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്ത് 49 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ജൂലൈ 31 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നഗരസഭയിലെ വാര്‍ഡ് 18 പെരിങ്കളം (ജനറല്‍), കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് ആലക്കാട് (സ്ത്രീ സംവരണം), പടിയൂര്‍ കല്ല്യാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് മണ്ണേരി (സ്ത്രീ സംവരണം) എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.
വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതല്‍ നിലവില്‍ വന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.