- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂക്കോട് വെറ്റിനറി കോളേജിലെ ഡീനിനെ തെരുവിൽ നേരിടും; സി പി ജോൺ
കണ്ണൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ നിരുത്തരവാദിത്വം കാണിച്ച കോളേജ് ഡീനിന്റെ വീട്ടിലേക്ക് സി.എംപി പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി.എം.സി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്ക് സെക്യുരിറ്റി ജോലിയല്ലെന്നാണ് ഡീൻ പറഞ്ഞത്.
അയാളെ തെരുവിൽ നേരിടാൻ തന്നെയാണ് സി.എംപി യുടെ തീരുമാനം മറ്റാരും ഈ കാര്യത്തിൽ ഇടപെടാത്തതു കൊണ്ടാണ് സി.എംപി ഈ കാര്യത്തിൽ തെരുവിൽ ഇറങ്ങുന്നത്. എങ്ങനെയാണ് ഡീൻ പുറത്തിറങ്ങുന്നതെന്നു കാണണം ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെയും വെറുതെ വിടാൻ ഉദ്ദ്യേശിക്കുന്നില്ല. ഇതിനായി വേണമെങ്കിൽ ഗുണ്ടായിസം തന്നെ കാണിക്കുമെന്നും സി.പി ജോൺ പറഞ്ഞു.
സി.എംപി യുടെ വിദ്യാർത്ഥി ജനവിഭാഗം നാളെ പൂക്കോട് വെറ്റിനറി കോളേജിൽ സമരമാരംഭിക്കും. താൻ നേരിട്ടു തന്നെ ഡീനിന്റെ വീട്ടിൽ പോയി സെക്യുരിറ്റി പരാമർശത്തെ കുറിച്ചു സംസാരിക്കുമെന്നും അയാൾക്ക് സെക്യുരിറ്റി നൽകാൻ പിണറായി വിജയന്റെ പൊലിസിനു കഴിയുമോയെന്ന് നോക്കാമെന്നും സി.പി ജോൺ പറഞ്ഞു. ക്യാംപസിൽ ഒരു വിദ്യാർത്ഥിയെ രണ്ടു ദിവസം പട്ടിണിക്കിട്ട് തല്ലിക്കൊല്ലുമ്പോൾ ക്‌ളിഫ് ഹൗസിലെ മരപ്പട്ടിശല്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും സി.പി ജോൺ പറഞ്ഞു.
പ്രതികൾക്കായി മജിസ്‌ട്രേറ്റിനെ വീട്ടിൽ പോയി കണ്ട മുൻ എം.എൽ എ ശശീന്ദ്രന് വിഷം കഴിച്ചു ചാവുന്നതാണ് നല്ലത്. പ്രതികളെ സംരക്ഷിക്കുന്നതിന് സിപിഎം നേതൃത്വം ഒന്നാകെ ശ്രമിക്കുകയാണ് ശശീന്ദ്രൻ ജഡ്ജിനെ കാണാൻ പോയത് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അറിഞ്ഞിട്ടാണ്.
ഈ കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. ക്യാംപസുകളിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ പോരാടി നേടിയ എസ്.എഫ്.ഐയ്ക്ക് മൂല്യച്യുതി വന്നിരിക്കുകയാണ് മയക്കുമരുന്ന് മാഫിയ കേരളത്തിലെ ക്യാംപസുകളിൽ പിടി മുറുക്കിയിരിക്കുകയാണ് സി.പി. ജോൺ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സി.എഅജീർ ' സി. സുനിൽകുമാർ പി.കെ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.