- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
തലപ്പുഴ:നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം.വയനാട് തലപ്പുഴയിലുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.വയനാട് എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് നിഗമനം.
കാറിടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്. പോസ്റ്റലിടിച്ച് തലകീഴായി മറിഞ്ഞ കാർ പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് റോഡിൽ നിന്നും മാറ്റിയത്. മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത തടസം നേരിട്ടു.
അതിനിടെ വയനാട് മേപ്പാടിയിലും വാഹന അപകടം നടന്നു.കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.മേപ്പാടി ചുണ്ട റൂട്ടിലോടുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ