- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി: 12 പേർ പൊലീസ് പിടിയിൽ
മൂവാറ്റുപുഴ: ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച 12 പേർ പൊലീസ് പിടിയിൽ. ഇവരിൽ നിന്ന് 3,96,650 രൂപയും പിടികൂടി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
തൊടുപുഴ വൃന്ദാവനിൽ ജയറാം (52), അടൂപ്പറമ്പ് മേത്തിപ്പാറയിൽ ജയിംസ് (45), മണ്ണത്തൂർ ചെറ്റെപീടിക തെനശേരി അബി (54), കോലഞ്ചേരി പാലക്കുന്നത്ത് പൗലോസ് (63), കോതമംഗലം തങ്കളം പീച്ചക്കര റോയി (68), മാതിരപിള്ളി കണ്ടിരിക്കൽ പീറ്റർ മാത്യു (65), ചെങ്കര മനിയാലിപ്പറമ്പ് ജേക്കബ്ബ് (71), മൂവാറ്റുപുഴ മാടക്കേൽ സാബു ചെറിയാൻ (55), മാടക്കേൽ ബിനോയി ആന്റെണി (65), ആവോലി തറമുറ്റം കുര്യാക്കോസ് (62), കദളിക്കാട് വരിക്കാമാക്കൽ സാബു സ്കറിയ (47), വാഴക്കുളം കൂട്ടുങ്ങൽ മജു ജോസ് (38), എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ വിഷ്ണു രാജു, ബേബി ജോസഫ്, ദിലീപ്, സീനിയർ സി.പി.ഒമാരായ ജിജു കുര്യാക്കോസ്, രാമചന്ദ്രൻ, സി.പി.ഒ മാരായ അബൂബക്കർ, രഞ്ജിഷ്, സനൂപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.