കണ്ണൂർ: കണ്ണൂരിൽ എട്ടുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 15 വയസുകാരനെതിരെ പോക്‌സോ നിയമപ്രകാരം പൊലിസ് കേസെടുത്തു. പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. 15 വയസുകാരനായ പത്താം ക്‌ളാസ് വിദ്യാർത്ഥി ഒൻപതാം ക്‌ളാസിൽ പഠിക്കവെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇതേ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തത്.