തിരുവനന്തപുരം: ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. സ്വർണമെഡൽ നേടിയവർക്ക് 25 ലക്ഷം രൂപവീതവും വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം വീതവും വെങ്കല മെഡൽ നേടിയവർക്ക് 12.5 ലക്ഷം രൂപവീതവുമാണ് സമ്മാനമായി നൽകുന്നത്.

ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മെഡൽ വേട്ടയിൽ രാജ്യം തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയപ്പോൾ 12 മെഡലുകളാണ് മലയാളി താരങ്ങൾ നേടിയത്. ആറുപേർ സ്വർണവും അഞ്ചുപേർ വെള്ളിയും ഒരാൾ വെങ്കലവും നേടിയിരുന്നു.