- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി ആശ്രയ കരുതൽഭവന നിർമ്മാണം; പുതുപ്പള്ളിയിൽ 25 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി ചാണ്ടി ഉമ്മൻ
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമദിനത്തിൽ പുതുപ്പള്ളിയിൽ ഇരുപത്തിയഞ്ച് നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂർത്തിയായത്. വകാത്താനം മുതൽ പാമ്പാടി വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം വീടുകൾ നിർമ്മിക്കുന്നത്.
ഉമ്മൻ ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴിൽ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് വീടുകളുടെ നിർമ്മാണം. ജൂലായ് 18നാണ് ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമ ദിനം. അന്ന് നിർമ്മാണം പൂർത്തിയാക്കി വീടുകളുടെ താക്കോൽ കൈമാറുമെന്നാണ് എംഎൽഎയായ ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. പുതുപ്പള്ളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകൾക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ചു വീടുകളുടെ നിർമ്മാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്.
Next Story