ന്യൂഡൽഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി വീറോടെ പൊരുതിയ പോരാളിയാണ് വി എസ് എന്ന് സന്ദേശത്തിൽ ചിദംബരം അഭിപ്രായപ്പെട്ടു.

സിപിഎമ്മും കോൺഗ്രസും കേരളത്തിൽ അടക്കം പല സംസ്ഥാനങ്ങളിലും എതിരാളികളാണ്. തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുന്നുമുണ്ട്. അതൊന്നും വിഎസിന് പിറന്നാൾ ആശംസ നേരുന്നതിന് തടസ്സമാകുന്നില്ല. അന്നും ഇന്നും ജനങ്ങളുടെ നന്മയ്ക്കുതകുമെന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങൾക്കുവേണ്ടി ധീരമായി പോരാടിയ ഒരു പടക്കുതിരയായിരുന്നു വി എസ് അച്യുതാനന്ദൻ എന്നും ചിദംബരം പറഞ്ഞു.