- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

X
വടകര
കോഴിക്കോട്: വടകരയിൽ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ-ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛർദിയെ തുടർന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കളിച്ച് ചിരിച്ച് നടന്ന കുട്ടിയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ പറയുന്നു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.
Next Story

