- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും 10 ലേക്ക് പ്രവേശനം നൽകാനും ഉത്തരവ്
തിരുവനന്തപുരം: കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും പരീക്ഷ പാസായാൽ 10ാം ക്ലാസിലേക്ക് പ്രവേശനം നൽകാനും ബാലാവകാശ കമീഷൻ ഉത്തരവ്. കുട്ടിക്ക് മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൗൺസിലിംഗും ആവശ്യമെങ്കിൽ വൈദ്യസഹായവും നൽകണം.
ഒരു കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെ കൃത്യവിലോപം നടത്തിയ സ്‌കൂൾ അധികൃതർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ അംഗം എൻ.സുനന്ദ നിർദ്ദേശം നൽകി.
സ്‌കൂളിൽ ചേർന്ന് ഒരാഴ്ച കഴിഞ്ഞ് ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം ഇരുത്താതെ ഒറ്റയ്ക്കു ഇരുത്തി, കുട്ടിയെ പഠിപ്പിക്കാൻ പറ്റില്ലായെന്നും പരീക്ഷയെഴുതാൻ വന്നാൽ മതിയെന്നും പറഞ്ഞു, ക്ലാസിൽ ഇരുത്താതെ ഇറക്കിവിട്ടു തുടങ്ങിയവ പരാമർശിച്ച് കോന്നി സ്വദേശിനി കമ്മിഷനു നൽകിയ പരാതിയിലാണ് ഉത്തരവ്.
കുട്ടിയുടെ പരീക്ഷ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ പൂർത്തിയാക്കണം. വകുപ്പുതല അന്വേഷണം 30 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ടു നൽകണമെന്നും കമീഷൻ നിർദേശിച്ചു.