- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാഡം, സർ വിളി ഒഴിവാക്കാം; സ്കൂളിൽ അദ്ധ്യാപകരെ 'ടീച്ചർ' എന്ന് വിളിച്ചാൽ മതി'; സ്‌കൂളുകൾക്കു നിർദ്ദേശം നൽകാൻ ഡിപിഐയോട് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്‌കൂളുകളിൽ അദ്ധ്യാപകരെ ടീച്ചർ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്ന് ബാലാവകാശ കമ്മീഷൻ. മാഡം, സാർ തുടങ്ങിയ വിളികൾ ഒഴിവാക്കുന്നതാണ് ഉചിതം. ലിംഗനീതിക്കും അദ്ധ്യാപകരെ ടീച്ചർ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്നും ബാലാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സ്‌കൂളുകൾക്കു നിർദ്ദേശം നൽകണമെന്നു ഡിപിഐയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്നു കമ്മിഷൻ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിനും ഇതിൽ അനുകൂല നിലപാട് ആണെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ്കുമാർ, അംഗം സി വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിലുള്ളത്.
അദ്ധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിർദ്ദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
നവസമൂഹ നിർമ്മിതിക്ക് നേതൃത്വം നൽകുന്നവരും നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ അതിന്റെ സങ്കൽപ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചർ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്നേഹാർദ്രമായ ഒരു സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്നേഹപൂർണമായ ഇടപെടലിലൂടെ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനം നൽകാനും എല്ലാ ടീച്ചർമാരും സേവന സന്നദ്ധരായി മാറണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ