- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെയ്ജിങ്: ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പത്തുവർഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിൻപിങിന് കീഴിൽ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങ് കഴിഞ്ഞ മാർച്ചിലാണ് പദവി ഒഴിഞ്ഞത്.
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെചിയാങ്, 2012 മുതൽ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്നു. മുൻ പ്രസിഡന്റ് ഹു ജിന്താവോയുമായി അടുപ്പം പുലർത്തിയിരുന്ന ലീ കെക്വിയാങ് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
Next Story