- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം' ഓഡിയോ റിലീസ് ചെയ്തു; ഒരിടവേളയ്ക്ക് ശേഷം ആലപ്പി അഷ്‌റഫിന്റെ പുതിയ ചിത്രം
കൊച്ചി: പ്രശസ്ത സംവിധായകൻ ആലപ്പി അഷ്‌റഫിന്റെ പുതിയ ചിത്രമായ 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗത്തിന്റെ' ഓഡിയോ റിലീസ് നടത്തി. ഒരിടവേളയ്ക്ക് ശേഷം ആലപ്പി അഷ്‌റഫ് ഒരുക്കുന്ന ചിത്രമാണ് 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം '. പേര് സൂചിപ്പിക്കുന്നതുപോലെ അടിയന്തരാവസ്ഥക്കാലത്ത് നടക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തിന്റേത്.
പൗരാവകാശങ്ങൾക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. കെ.സി.ബി സി സെക്രട്ടറി ഫാ: ജേക്കബ് പാലയ്ക്കാപ്പള്ളി, കെ.സി.ബി.സി.മിഡീയ കമ്മീഷൻ സെക്രട്ടറി ഫാ: ഡോ: ഏബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ ചേർന്ന് അഡ്വ.പി.റ്റി ജോസിന് ഓഡീയോ നൽകി റിലീസ് ചെയ്തു.
സംവിധായകൻ ആലപ്പി അഷ്‌റഫ്, നിർമ്മാതാക്കളായ കുര്യച്ചൻ വാളക്കുഴി,ടൈറ്റസ് ആറ്റിങ്ങൽ, ചിത്രത്തിന്റെ താരങ്ങളായ നിഹാൽ, ഗോപികാ ഗിരീഷ്, കലാഭവൻ റഹ്‌മാൻ, റിയാകാപ്പിൽ, ഷാഷിം ഷാ, ജെ.ജെ.കുറ്റിക്കാട്, സംഗീത സംവിധായകൻ ടി.എസ്.ജയരാജ് .തുടങ്ങി ചിത്രത്തിലെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഇതിലെ മൂന്നു പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മൂന്നു സംഗീത സംവിധായകരാണ്. അഫ്‌സൽ യൂസഫ്, കെ..ജെ.ആന്റണി, ടി.എസ്.ജയരാജ് എന്നിവരാണ് ആലാപനം - യേശുദാസ്, ശ്രേയാഘോഷാൽ, നജീംഅർഷാദ്. ശ്വേതാമോഹൻ, ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ, വിതരണം-കൃപ ഫിലിംസ് സൊല്യൂഷൻസ് കെ മൂവിസ്, പി.ആർ.ഒ- പി.ആർ.സുമേരൻ.




