- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐടിയു പ്രവർത്തകന്റെ ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചു
കണ്ണൂർ:പയ്യന്നൂരിൽ സി. ഐ.ടി.യു പ്രവർത്തകന്റെ ഓട്ടോറിക്ഷയ്ക്കു നേരെ വീണ്ടും അക്രമം. പയ്യന്നൂർ കൊറ്റിയിൽ താമസിക്കുന്ന സി. എം ഷാഹുൽ ഹമീദിന്റെ ഓട്ടോറിക്ഷയാണ് കുത്തിക്കീറി നശിപ്പിച്ചത്. ഓട്ടം കഴിഞ്ഞ് രാത്രിയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ഓട്ടോയാണ് നശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഉണർന്നപ്പോഴാണ് പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അക്രമി ഓട്ടോറിക്ഷയുടെറെക്സിൽ പൂർണമായും കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്.
അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി സംഭവസ്ഥലത്തു നിന്നും തന്നെ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂർ എസ്. ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈക്കഴിഞ്ഞ നവംബർ എട്ടിന് ഇതേ ഓട്ടോറിക്ഷയ്ക്കു നേരെ അക്രമം നടന്നിരുന്നു. റെക്സിനും സീറ്റുകളും സമാനമായ രീതിയിൽ കുത്തിക്കീറി നശിപ്പിക്കുകയും കണ്ണാടിയും വൈപ്പറും മറ്റും തകർക്കുകയുമുണ്ടായി.
സംഭവത്തിൽ മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായുള്ള ഉടമയുടെ പരാതിയിൽ പയ്യന്നൂർ പൊലിസ് രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ കെ.കെ മുഹമ്മദ് അനീസിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ടുമാസത്തിനിടെയിൽ വീണ്ടും അക്രമം നടത്തിയത്. അക്രമത്തിൽ പ്രതിഷേധിച്ചു ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകൾ സംയുക്തമായി കൊറ്റിയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
യു.വി രാമചന്ദ്രൻ, കെ.വിചന്ദ്രൻ, പി.വി പത്മനാഭൻ, എംപി പ്രഭാകരൻ, കെ. ചന്ദ്രൻ, കെ.ബിജു, എംപി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംഭവത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.



