- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം
കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു.
ജയിലിലുള്ള തടവുകാരനെ കാണുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ രണ്ടുപേർ വന്നത്. സന്ദർശക സമയം കഴിഞ്ഞതിനാൽ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തുടർന്നാണ് തർക്കമുണ്ടായത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
Next Story