- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്തുരുത്തിയിൽ വാഴത്തോട്ടത്തിൽ പാമ്പിനെ കണ്ടത് അർധരാത്രിയോടെ; വാവ സുരേഷിനെ വിളിച്ചുവരുത്തി വീട്ടുകാർ; നാല് മണിക്കൂർ നീണ്ട പരിശ്രമത്തിൽ പിടികൂടിയത് മൂർഖനെയും 25 കുഞ്ഞുങ്ങളെയും; വനമേഖലയിൽ തുറന്നുവിടും
കോട്ടയം: കടുത്തുരുത്തി പാലക്കരയിൽ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ നിന്നും മൂർഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി. വാവ സുരേഷാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പുകളെ പിടികൂടിയത്.
ഇന്നലെ അർധരാത്രിയോടെയാണ് പാമ്പിനെ വാഴത്തോട്ടത്തിൽ കണ്ടത്. സമീപത്ത് നിരവധി വീടുകളുള്ള സ്ഥലമാണ്. പ്രദേശത്ത് നിരവധി പൊത്തുകളിലായി പാമ്പുകൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് വാവ സുരേഷിനെ വീട്ടുകാർ വിവരം അറിയിച്ചത്.
തുടർന്ന് പുലർച്ചയോടെ വാവ സുരേഷ് തിരുവനന്തപുരത്ത് നിന്ന് കടുത്തുരുത്തിയിലെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിൻ കുഞ്ഞുങ്ങളെ അടുത്തുള്ള വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നാട്ടുകാരുടെ സഹായത്തോടെയാണ് വാവ സുരേഷ് പാമ്പുകളെ പിടികൂടിയത്. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് വാവ സുരേഷ് പാമ്പുകളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ