കളമശ്ശേരി:കൂട്ടുകാരുമായി സംസാരിച്ചിരിക്കവേ ഡിഗ്രി വിദ്യാർത്ഥിനി ക്ലാസുമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.കൊച്ചി ചങ്ങമ്പുഴ നഗർ ദാറുൽ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കൽ വീട്ടീൽ അബൂബക്കറിന്റെയും റസിയയുടെയും മകൾ അൻസിമോൾ (19) ആണ് മരിച്ചത്.തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വർഷ ബി.എസ്.സി. മാത്ത്‌സ് വിദ്യാർത്ഥിനിയായിരുന്നു അൻസിമോൾ.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഇടവേള സമയത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കെ തലചുറ്റുന്നുവെന്ന് പറഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.സഹോദരി: നസ്രിയ. ഖബറടക്കം ബുധനാഴ്ച തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.