കൊച്ചി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. പ്രധാനമന്ത്രിയേയും രാജ്യത്തേയും അപമാനിച്ചെന്നാണ് പരാതി. ലീഗൽ സെല്ലും അഭിഭാഷക പരിഷത്തുമാണ് പരാതി നൽകിയത്.

പ്രധാനമന്ത്രി ,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ,ഹൈക്കോടതി ചീഫ് ജസ്റ്റിസ് ,നിയമ മന്ത്രാലയം എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.