കോട്ടയം: ശബരിമല തിരക്കുമായി ബന്ധപ്പെട്ട പരാമർശത്തിനു പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് മന്ത്രിക്കെതിരെ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയത്. മതസൗഹാർദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നാണു പരാതിയിൽ പറയുന്നത്.

ശബരിമലയിൽ പ്രതിപക്ഷം കൃത്രിമമായി തിരക്കുണ്ടാക്കുന്നുവെന്ന് മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞുവെന്നായിരുന്നു നവകേരള സദസ്സ് വേദിയിൽ സജി ചെറിയാൻ പറഞ്ഞത്.