- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവർത്തകർക്കെതിരായ ആക്രമണം; കോൺഗ്രസ് പ്രതിഷേധ മാർച്ചുകൾ നാളെ
കൊച്ചി: നവ കേരള സദസിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം ജില്ലയൊട്ടാകെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ബുധനാഴ്ച മാർച്ച് സംഘടിപ്പിക്കും.
കമ്മീഷണർ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് മുൻ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിക്കും. രാവിലെ പത്തരയ്ക്ക് ഡിസിസി ഓഫീസ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശ്ശേരി, തൃപ്പൂണിത്തുറ, തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്യും. മറ്റുള്ള നിയോജകമണ്ഡലങ്ങളിൽ മണ്ഡലം തലങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.




