- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂലമറ്റത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ
മൂലമറ്റം (ഇടുക്കി): കോൺഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു.
ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. മൂലമറ്റം ഹൈസ്‌കൂൾ ജങ്ഷനിൽ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബർ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗൺ. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി.
Next Story