- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപി ജോൺ വീണ്ടും സിഎംപി ജനറൽ സെക്രട്ടറി
കൊച്ചി: സിഎംപി ജനറൽ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗൺഹാളിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്.
സെക്രട്ടറിമാരായി സി എ അജീർ, സി എൻ വിജയകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല, എംപി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണൻ, കെ എ കുര്യാൻ, എ നിസാർ, കാഞ്ചന മാച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.
വി കെ രവീന്ദ്രനാണ് കൺട്രോൾ കമ്മീഷൻ ചെയർമാൻ. കൺട്രോൾ കമ്മീഷൻ അംഗങ്ങളായി ബി എസ് സ്വാതികുമാർ, പിആർഎൻ നമ്പീശൻ, എ രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.
Next Story



