- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പ് മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കും, ബഹിഷ്‌കരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റി
കണ്ണൂർ: തളിപറമ്പ് മണ്ഡലത്തിലെ ഉണ്ടപറമ്പിൽ തിങ്കളഴ്‌ച്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകരണ സദസ് സി.പി. ഐ തളിപറമ്പ് ലോക്കൽ മ്മിറ്റി ബഹിഷ്‌കരിക്കുമെന്നു രീതിയിൽ വന്ന വാർത്തഅടിസ്ഥാനരഹിതമാണെന്ന് ലോക്കൽ സെക്രട്ടറി എം. രഘുനാഥ് അറിയിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ബഹിഷ്‌കരിക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ചിലർ ബോധപൂർവ്വം സോഷ്യൽമീഡിയയിലും മറ്റും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. വ്യാജവാർത്ത തള്ളിക്കളയണമെന്ന് സി.പി. ഐ തളിപ്പറമ്പ് എൽ.സി സെക്രട്ടറി എം. രഘുനാഥ് അറിയിച്ചു.
കീഴാറ്റൂരിലെ മാന്ദംകുണ്ടിൽ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സി.പി. എം അക്രമം തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ച്ച വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസിൽ നിന്ന് സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മറ്റി വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്ന വാർത്തയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നത്. നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കൽ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ തളിപറമ്പിൽ അറിയിച്ചതയാണ് വാർത്ത വന്നത്.
അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉൾപ്പെടെ മറ്റെല്ലാ കമ്മിറ്റികളും നവകേരള സദസുമായി സഹകരിക്കുമെന്നും അറിയിച്ചുകൊണ്ടുള്ള വാർത്തയാണ് പുറത്തുവന്നത്. കോമത്ത് മുരളീധരൻ സിപിഎം വിട്ട് സിപിഐയിൽ ചേർന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികൾ തമ്മിൽ നിരന്തരമായി ഏറ്റുമുട്ടൽ നടന്നുവരികയാണ്.സിപിഎം പ്രവർത്തകനെ മർദ്ദിച്ചതായി ആരോപിച്ച് കെ.മുരളീധരൻ ഉൾപ്പെടെ മൂന്ന് സിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് ആഭ്യന്തര വകുപ്പിനെതിരെ സിപിഐ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സി.പി. എം തളിപറമ്പ് ലോക്കൽ കമ്മിറ്റി നവകേരളസദസ് ബഹിഷ്‌കരിക്കുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുവിവാദമായതിനെ തുടർന്നാണ് സി.പി. ഐ നേതൃത്വം വിശദീകരണവുമായി എത്തിയത്.