- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോൽവി പരിശോധിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തുമെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.
സംസ്ഥാനത്ത് എൽഡിഎഫിന് മൊത്തത്തിൽ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും എൽഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചത്. തോൽവി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടില്ല. എന്നാൽ, യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളാണ് നഷ്ടപ്പെട്ടത്. 2019ൽ 47 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് 42 ആയി കുറഞ്ഞു. 36 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. അതുകൊണ്ട് എൽഡിഎഫിന്റെ അടിത്തറ തകർന്നെന്ന് പ്രചാരണം തെറ്റാണ്-ഗോവിന്ദൻ വിശദീകരിച്ചു.
മാധ്യമങ്ങൾ യുഡിഎഫിന്റെ ഘടകക്ഷിയായിട്ട് പ്രവർത്തിച്ചിട്ടും ഒരു ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടായിട്ടുള്ളു, യുഡിഎഫിന് ഒരു സീറ്റ് കുറയുകയും ചെയ്തു. ആറ്റിങ്ങലിൽ ജോയ് 617 വോട്ടിനാണ് പരാജയപ്പെട്ടത്. അത് ജയിച്ച തോൽവിയാണെന്നും അതിനെ തോറ്റകൂട്ടത്തിൽപ്പെടുത്തേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇവിടെ ആര് ജയിച്ചാലും ഡൽഹിയിലെത്തിയാൽ ഒന്നിച്ചുനിൽക്കുന്നവരാണെന്ന ജനങ്ങളുടെ ചിന്തയും അവർക്ക് വോട്ട് ചെയ്യാൻ കാരണമായിട്ടുണ്ടാകും.