- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷത്തിന് കഞ്ചാവിന്റെ ചെറിയ സ്പെഷ്യൽ പാക്കറ്റുകൾ; വിവിധ ഭാഗങ്ങളിൽ നിന്നായി കഞ്ചാവ് കടത്തിക്കൊണ്ടുവന്നു പാക്കറ്റാക്കും; നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂർ റെയിൽ സ്റ്റേഷനിൽ അറസ്റ്റിൽ
മലപ്പുറം: ഓണാഘോഷത്തിന് കഞ്ചാവിന്റെ ചെറിയ സ്പെഷ്യൽ പാക്കറ്റുകൾ വിൽപന നടത്തുന്ന സംഘത്തിലെ യുവാവ് നാലു കിലോ കഞ്ചാവുമായി തിരൂർ റെയിൽ സ്റ്റേഷനിൽ പിടിയിൽ. ഇന്നു രാവിലെ എട്ടുമണിയോടെയാണ് ചെന്നൈ മെയിലിൽ തിരൂർ സ്റ്റേഷനിൽ ഇറങ്ങിയ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശ് (20) ആണ് ആർ.പി.എഫ്. എക്സൈസ് ഇന്റലിജൻസിന്റൈ പിടിയിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും സംയുക്തമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
എക്സൈസ് സിഐ ജിജുജോസ്,ആർ.പി.എഫ്. എസ്‌ഐ.സുനിൽകുമാർ,ഒ.പി ബാബു,സജി അഗസ്റ്റിൻ എക്സൈസ് ഇന്റെലിജൻസ് പ്രിവന്റെീവ് ഓഫീസർമാരായ ലതീഷ്,സുനിൽകുമാർ,കണ്ണൻ,അബിൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്