- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; വർക്ക്ഷോപ്പ് ജീവനക്കാരൻ കുടുങ്ങിയത് സി.സി.ടി.വിയിൽ പെട്ടതോടെ
മലപ്പുറം: യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. എടപ്പാൾ തലമുണ്ടയിൽ വ്യാഴാഴ്ച ഉണ്ടായ സംഭവത്തിലെ പ്രതിയാണ് പിടിയിലായത്.
കുന്നംകുളം കാട്ടകമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പിൽ സുമേഷാണ്(40) അറസ്റ്റിലായത്. എടപ്പാളിലെ വർക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സുമേഷ്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കണ്ണിൽ മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമമുണ്ടായത്. എടപ്പാൾ തലമുണ്ട സി.എം.സി.എൽ.പി.സ്‌ക്കൂളിന് സമീപം ടൈലറിങ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞ്
മാല പൊട്ടിക്കാൻ ശ്രമിച്ചത്.
നിലവിളിച്ച് റോഡിലേക്ക് ഓടിയതോടെ ബൈക്കിൽ എത്തിയ സുമേഷ് രക്ഷപ്പെടുകയായിരുന്നു. പരാതിയെത്തുടർന്ന് പൊന്നാനി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. മോഷണം നടന്ന ഷോപ്പിന് സമീപത്തെ സി.സി.ടി.വിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ ഇയാൾ പോയ വഴിയുള്ള മറ്റു സി.സി.ടി.വി യും പൊലീസ് പരിശോധിച്ചു.
ജില്ലാതിർത്തിയായ കോലിക്കരയിലെ സി.സി.ടി.വിയിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എടപ്പാളിലെ വർക്ക് ഷോപ്പിലെ ജീവനക്കാരനായ പ്രതി ചിലരിൽ നിന്നും കടം വാങ്ങിയിരുന്നു. വീടിന്റെ വാടക നൽകാനും ,കടം വാങ്ങിയ തുകതിരികെ നൽകാനും പണമില്ലാത്തതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐ സുജിത്, സി.പി.ഒമാരായ രഘു, വിനീത്, പ്രവീൺ, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്