പറവൂർ:ഇല്ലാത്ത ഓൺലൈൻ കമ്പനിയുടെ പേര് പറഞ്ഞ് നിക്ഷേപം നടത്തി പണം തട്ടിപ്പ് നടത്തിയവർ അറസ്റ്റിൽ . മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന ബഹുരാഷ്ട്ര ഓൺലൈൻ കമ്പനിയുടെ ഗ്ലോബൽ ഡയറക്ടർ ആണെന്നും പ്രമോട്ടറും ഫിനാൻസ് മാനേജരും ഡയറക്ടറും ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തിയ തൃശ്ശൂർ മണലിത്തറ കണ്ടാരത്ത് വീട്ടിൽ രാജേഷ് എന്ന മലാക്ക രാജേഷ് ,തൃശ്ശൂർ ലാലുർ തുരുത്ത് പല്ലിശ്ശേരി വീട്ടിൽ പോൾ മകൻ ഷിജോ പോൾ , കോട്ടുവള്ളി പരിയാരം ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ ദേവസി മകൻ ജിബി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

നേരത്തെ സമാന കേസിൽ തൃശൂർ പൊലീസ് മലാക്ക രാജേഷിനെയും ഷിജോ പോളിനെയും അറസ്റ്റു ചെയ്തിരുന്നു. പറവൂർ മേഖലയിൽ നിന്നും
വൻ തുക ജിബി ശേഖരിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തൽ.

1500 ഡോളറിന് തുല്യമായ തുകയുടെ യൂണിറ്റുകൾ ഇന്ത്യൻ രൂപയിൽ നിക്ഷേപിച്ചാൽ ഓരോ ഒരു പ്രവർത്തി ദിനങ്ങളിലും നിക്ഷേപിച്ച തുകയുടെ ഒരു ശതമാനം വീതം ലാഭവിഹിതം കൊടുക്കും എന്ന് പറഞ്ഞു ആളുകളെ വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച പണമോ കൊടുക്കാതെ ചതിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പണം നിക്ഷേപിച്ചവരോട് പ്ലേസ്റ്റോറിൽ നിന്നുംഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തു അതിലൂടെ ലാഭവിഹിതം കയറുന്നത് കാണാം എന്ന് പറഞ്ഞ് പ്രതികൾ വിശ്വസിപ്പിച്ചിരുന്നു. വടക്കേക്കര ചിറ്റാട്ടുകര മേഖലകളിൽ പ്രതികൾ മീറ്റിങ്ങുകൾ വച്ച് ആളുകളെ വിശ്വാസത്തിൽ എടുത്ത് ധാരാളം പേരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചിരുന്നു.

ഒന്നാം പ്രതി മലാക്ക രാജേഷിന്റെ പേരിൽ കേരളത്തിലുടനീളം വിവിധ സ്റ്റേഷനുകളിൽ 26 ഓളം കേസുകളും സി ജോ പോളിന്റെ പേരിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ17ഓളം രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കേക്കര Cl വിസി സൂരജ് SI ഷെറി ASI റസാഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.