- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് 9.5 ലക്ഷം കവർച്ച ചെയ്ത കേസ്; കൊണ്ടോട്ടിയിൽ ആറംഗ സംഘം പിടിയിൽ; ആറുമാസം മുമ്പ് 35 ലക്ഷം കവർന്ന കേസിലും തുമ്പായി
മലപ്പുറം: സ്‌കൂട്ടറിൽ പണവുമായി പോവുകയായിരുന്ന യുവാവിന്റെ കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ. സ്ഥിരമായി പ്ലാൻ ചെയ്ത് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘമാണിതെന്നും ഇതിൽ ഒരാൾ കവർച്ച ഉൾപ്പെടെ 35 ഓളം കേസുകളിലെ പ്രതിയാണെന്നും കൊണ്ടോട്ടി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 28നു കോഴിക്കോട് പാലക്കാട് ഹൈവേയിൽ നെടിയിരുപ്പ് വച്ച് സ്‌കൂട്ടറിൽ പണവുമായി പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയെ തടഞ്ഞ് കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവർച്ച ചെയ്ത സംഭവത്തിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘമാണ് പിടിയിലായത്. അച്ഛനും മകനും ഉൾപ്പെട്ട 6 അംഗ സംഘമാണ് പിടിയിലായത്. തൃശ്ശൂർ കൊടകര സ്വദേശി ജാക്കി ബിനു എന്ന പന്തവളപ്പിൽ ബിനു (40) , നെല്ലായി സ്വദേശി തൈ വളപ്പിൽ ഹരിദാസൻ (54) , തൈവളപ്പിൽ നിശാന്ത് (22) , വടക്കേകാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശി കളായ കിഴക്കേ കുണ്ടിൽ നവീൻ ( 28 ) , ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്.
കവർച്ച നടന്ന ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കൃത്യം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ പിടികൂടാൻ സാധിച്ചത്. പ്രതികളെ ചോദ്യം ചെയ്തതിൽ 6 മാസം മുൻപ് വള്ളുവമ്പ്രം വച്ച് 35 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിനും തുമ്പായി. പിടിയിലായ ഹരിദാസൻ വിവിധ ജില്ലകളിലായി ലഹരിക്കടത്ത്, കവർച്ച ഉൾപ്പെടെ 35 ഓളം കേസുകളിലെ പ്രതിയാണ്.
ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലകൾ കവർച്ച ചെയ്ത സംഭവത്തിൽ പിടിക്കപ്പെട്ട് 2 മാസം മുൻപാണ് ജാക്കി ബിനു ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളുടെ പേരിലും കവർച്ച മോഷണം ഉൾപ്പെടെ 20 ഓളം കേസുകൾ ഉണ്ട്. പിടിയിലായ നിശാന്തിന് വ്യാജ കറൻസി വിതരണം ചെയ്യാൻ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്‌പി വിജയ് ഭാരത് റെഡി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ്, എസ്‌ഐ നൗഫൽ , ഡൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്