- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടിയിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; കടുംകൈ ചെയ്തത് കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള തർക്കം മൂലമെന്ന് 49 കാരൻ

കാലടി :മറ്റൂരിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് മറ്റൂർ വരയിലാൻവീട്ടിൽ ഷൈജു (49) പൊലീസ് പിടിയിൽ.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ മറ്റൂർ ചെമ്പിശേരി റോഡിലുള്ള ഭർതൃഗൃഹത്തിൽ കുത്തേറ്റ് അവശനിലയിൽ കാണപ്പെട്ടത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങൾ മൂലമുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഷൈജു പൊലീസിനോട് സമ്മതിച്ചു. സംഭവ സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ദർ തുടങ്ങിയവർ പരിശോധന നടത്തി.
ആയ്യമ്പുഴ ഇൻസ്‌പെക്ടർ എം.മനോജ്, കാലടി എസ്‌ഐമാരായ ടി.ബി ബിബിൻ, വിപിൻ.വി. പിള്ള , എസ് സുകേശൻ ,കെ.എപോളച്ചൻ, ജി.സതീശൻ, ,എസ്.സി.പി.ഒ എം.വി ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.


