- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനത്തിന് കേസ് കൊടുത്തതിൽ വൈരാഗ്യം; ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
കോതമംഗലം: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് പിതാവായ എൽദോസിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ റോഡിൽ വച്ച് അലക്സ് സ്ഫോടക വസ്തു എറിയുകയായിരുന്നു.
രണ്ടു പേർക്കും പരിക്ക് പറ്റി. ഗുരുതരമായ പരിക്കുകളോടെ എൽദോസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്സ്. കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്ഐ ഷാജു കുര്യാക്കോസ്, എഎസ്ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.