- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസം മൊബൈൽ ഓഫ് ചെയ്ത് ഒളിവിൽ; ഒടുവിൽ ഓൺ ആക്കിയപ്പോൾ അകത്തായി; അടിമാലിയിലെ കടയിൽ നിന്നും 30,000 രൂപ മോഷ്ടിച്ച് കടന്ന പ്രതി പിടിയിൽ
അടിമാലി: അടിമാലിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും മുപ്പതിനായിരം രൂപ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനി നിഷ സുനിൽകുമാർ(44) ആണ് പൊലീസ് പിടിയിലായത്.
മോഷണത്തെ തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിസിടിവി വിഷ്വൽസിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി അന്വേഷിച്ചെത്തിയ പ്രതി കടയിലെ കൗണ്ടറിൽ വച്ച് ബാഗിൽ നിന്നും പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഫോൺ ഓഫ് ചെയ്ത ശേഷം കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്നു. ആറുമാസത്തോളം ഫോൺ ഓഫ് ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി ഫോൺ ഓൺ ആക്കിയപ്പോൾ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്
അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ സിജു, എഎസ്‌ഐ മാരായ അബ്ബാസ്, അജിത്ത്, ലേഖ,തുടങ്ങിയവർ ഉണ്ടായിരുന്നു. പുതിയ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും
മറുനാടന് മലയാളി ലേഖകന്.