- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎയുമായി നാലു യുവാക്കൾ പെരിന്തൽമണ്ണയിൽ പിടിയിൽ; അകത്തായത് ബെംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്ന് നാട്ടിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ
മലപ്പുറം: ബംഗളുരൂവിൽ നിന്നു നാട്ടിലെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച 20 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കൾ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. അലനെല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ് റിൻഷാൻ(22), അരക്കുപറമ്പ് പള്ളിക്കുന്ന് വിഷ്ണു(21), വേങ്ങൂർ മുഹമ്മദ് മുർഷിദ് (22) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സി.അലവി, എസ്ഐ എ.എം യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ബംഗളുരൂ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഏജന്റുമാരിൽ നിന്നു ഓൺലൈൻ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ കാരിയർമാർ മുഖേന നാട്ടിലെത്തിച്ച് അര ഗ്രാം മുതൽ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികൾ പിടിയിലായത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസ് ജംഗ്ഷനു സമീപത്തു വച്ച് യുവാക്കൾ പിടിയിലായത്. ഡിവൈഎസ്പി എം.സന്തോഷ്കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ എ.എം.യാസിർ, ജയേഷ്, ഹരിലാൽ, സോവിഷ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്