- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്നു പാർട്സുകൾ കടത്ത്; ഒരാൾ അറസ്റ്റിൽ; ആറു പേർക്കെതിരേ കേസ്; പിടിയിലായത് പാർട്സുകൾ കടത്തിയ ഡ്രൈവർ
മലപ്പുറം: പൊലീസ് വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളുടെ പാർട്സുകൾ കടത്തിയ പ്രതി അറസ്റ്റിൽ. പൊലീസ് വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങൾ പൊളിച്ചെടുക്കാൻ ലേലത്തിനെടുത്ത സ്ഥാപനത്തിന്റെ ഉടമയുടെ ഒത്താശയോടെ വാഹനങ്ങളുടെ പാർട്സുകൾ അനധികൃതമായി കടത്തിയ ഡ്രൈവറെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപന ഉടമ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തു. വണ്ടൂർ താഴംക്കോട് സ്വദേശി ജോബി ജോണി (42)നെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈഎസ്‌പി ഓഫീസിന് എതിർ ഭാഗത്തായി വനഭൂമിയിൽ കൂട്ടിയിട്ട തൊണ്ടി വാഹനങ്ങളുടെ പാർട്സുകളാണ് വ്യാപകമായി കടത്തി കൊണ്ടുപോയത്
വിവിധ പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിമുതലായി പിടിച്ചിട്ട ഈ വാഹനങ്ങളുടെ പാർട്സുകൾ പൊളിച്ചെടുത്തുകൊണ്ടുപോകാൻ ലേലത്തിലെടുത്തത് വണ്ടൂർ എറിയാട് റെയ്ഗൽ ഗ്രൂപ്പിന്റെ ഉടമ ജൂബിനാണ്. വാഹനങ്ങൾ പൊളിച്ചെടുക്കുന്ന പാർട്സുകൾ കയറ്റി കൊണ്ടുപോകും മുമ്പു തൂക്കി അതിന്റെ അളവ് ജില്ലയിൽ ഇതിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് ലേല വ്യവസ്ഥ.
ഓരോ പാർട്സിന്റെയും വില ഈ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തും. ഈ തുക കരാർ സ്ഥാപന ഉടമ സർക്കാരിലേക്ക് അടക്കണം. എന്നാൽ ഇതിനു വിരുദ്ധമായി സ്ഥാപന ഉടമയുടെ ഡ്രൈവർ ജോബിൻജോൺ കഴിഞ്ഞ കുറെ ദിവസങ്ങളായി വാഹനത്തിൽ അനധികൃതമായി പാർട്സുകൾ കടത്തുകയായിരുന്നു.
രഹസ്യവിവരത്തെ തുടർന്നു പാർട്സുകൾ ജീപ്പിൽകയറ്റി പോവുകയായിരുന്ന ജോബിനെ പൊലീസ് പിടികൂടി വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ ഒത്താശയോടെയാണ് താൻ വാഹനങ്ങളുടെ പാർട്സുകൾ കടത്തിയതെന്നു പ്രതി മൊഴിനൽകിയതിനെ തുടർന്നാണ് സ്ഥാപന ഉടമ ജൂബിനെ ഉൾപ്പെടെ കേസിൽ പ്രതിപട്ടികയിൽ ചേർത്തത്. പ്രതിയുടെ വീട്ടിൽ നിന്നു പൊളിച്ച വാഹനങ്ങളുടെ മൂന്ന് ടണ്ണിലേറെ പാർട്സുകൾ കണ്ടെടുത്തു. സ്ഥാപന ഉടമയുടെ ജീവനക്കാരായ മിഥുൻ, ബിനിൽ, മൊഹസിൻ, നിഷാൽ, അഭിനവ് എന്നിവരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്