- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണി; വീട്ടമ്മയെ ബലാത്സംഗം ചെയ്ത വെള്ളയിൽ സ്വദേശി പിടിയിൽ; ഇയാൾ മയക്കുമരുന്നിന് അടിമയെന്നും പൊലീസ്
കോഴിക്കോട് : വെള്ളയിൽ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശി പിടിയിൽ. നാലുകുടി പറമ്പ് അജ്മൽ കെ പി (30) നെയാണ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും
കോഴിക്കോട് ആന്റി നാർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ് അസി. കമ്മീഷണർ സുദർശന് കിട്ടിയ രഹസ്യ വിവരത്തിലാണ് വെള്ളയിൽ ഭാഗത്ത് നിന്നും അജ്മലിനെ കസ്റ്റഡിയിൽ എടുത്തത്.
പെയിന്റിങ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസിൽ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് വീട്ടമ്മയായ യുവാവിന്റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കൽ കോളേജിലുള്ള ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതിയുണ്ട്.
അജ്മൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയിൽ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസിൽ പ്പെട്ട പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ഡാൻസാഫ് ടീം അന്വേഷിച്ചതിൽ നിന്നും മനസ്സിലായി. ഏകദേശം ഒരു വർഷത്തോളമായി പീഡനം തുടങ്ങിയിട്ട്. പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു. വീണ്ടും പീഡനം. അവസാനം പീഡനം സഹിക്കാതെ വന്നപ്പോഴാണ് കുടുംബത്തിൽ വിവരങ്ങൾ അറിയിച്ച് വീട്ടമ്മ പൊലീസിൽ പരാതിയുമായി വന്നത്.
അജ്മലിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, വിനോദ്, സന്ദീപ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട് ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.