- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
65കാരനെ രാത്രി 11മണിക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി; ചതിച്ചത് 43 കാരിയായ സ്ത്രീയെന്ന് പരാതിക്കാരൻ; അഞ്ച് പുരുഷന്മാർ ചേർന്നു മൊബൈലിൽ വീഡിയോ എടുത്ത് ബ്ലാക്ക്മെയിൽ ചെയ്തെന്നും പരാതി
മലപ്പുറം: 65കാരനെ രാത്രി 11മണിക്ക് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി. ചതിച്ചത് 43 കാരിയായ സ്ത്രീയെന്ന് പരാതിക്കാരൻ. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്മാർ ചേർന്നു മൊബൈലിൽ വീഡിയോയെടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പിലുള്ള 65 കാരൻ പെരിന്തൽമണ്ണ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഘം ആശ്യപ്പെട്ടതു പ്രകാരം മാർച്ച് 20 ന് രണ്ടു ലക്ഷം രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു.നേരത്തെ സമാനമായി ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസ് ചങ്ങരംകുളം പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.
ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് ആഡംബര കാറും സ്വർണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളുമാണ് സംഘം തട്ടിയെടുത്തത്. ഡംബര കാർ,സ്വർണാഭരണങ്ങൾ, പണം, വിലകൂടിയ വാച്ച് അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.കാർ നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.14 ഓളം പ്രതികളാണ് കേസിലുണ്ടായിരുന്നത്.
ചാലിശ്ശേരി സ്വദേശിയായ അടക്ക വ്യാപാരിയെ സീരിയലിൽ അഭിനയിപ്പിക്കാം എന്നു വിശ്വസിപ്പിച്ച് അണ്ണക്കംപാട്ടെ ലോഡ്ജിൽ എത്തിച്ച ശേഷം ആഡംബര കാർ, ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണം, പണം, വിലകൂടിയ വാച്ച് ഉൾപ്പെടെയുള്ളവ കവരുകയായിരുന്നുവെന്നായിരുന്നു ആദ്യം പൊലീസ് കരുതിയിരുന്നത്. തുടരന്വേഷണത്തിലാണ് സംഭവം ഹണി ട്രാപ്പാണെന്ന് വ്യക്തമായത്. ഒളിസങ്കേതത്തിലെത്തിച്ചു പാർപ്പിച്ച ശേഷം ദിവസങ്ങൾക്കുശേഷം വാഹനത്തിൽ ചങ്ങരംകുളത്ത് തിരികെ എത്തിച്ച് വഴിയരികിൽ ഇറക്കിവിടുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്