- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
92 സെന്റ് ഭൂമി വാങ്ങാൻ എന്ന വ്യാജേന സമീപിച്ചു; വീട്ടമ്മയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമി തിരിമറി നടത്തി പണവുമായി മുങ്ങി; നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതി പൊന്നാനിയിൽ പിടിയിൽ
മലപ്പുറം: നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ. വഴിക്കടവ്, കാരാക്കോട്, നാലകത്ത് വീട്ടിൽ മുഹമ്മദാലിയുടെ മകൻ നാലകത്ത് ഷാജഹാൻ (40) ആണ് അറസ്റ്റിലായത്.
എടപ്പാൾ സബ്സ്റേഷന് സമിപം താമസിക്കുന്ന നിർമ്മലക്ക് കുടുംബ സ്വത്തായി ലഭിച്ച ഭൂമി തിരിമറി നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. നിർമലക്ക് കുടുംബ സ്വത്തായി ലഭിച്ച തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടിയിലെ 92 സെന്റ് ഭൂമി വാങ്ങുവാൻ എന്ന വ്യാജേന സമീപിച്ച ഷാജഹാൻ ഭുമി വില്പന കരാറുണ്ടാക്കിയ ശേഷം ഇയാളുടെ ഹോമിയോ ഡോക്ടറായ ഭാര്യ ടി.പി റെമീസയുടെ പേരിൽ താനൂർ കെ.എസ്.എഫ്.ഇയിൽ ആരംഭിച്ച 30 ലക്ഷം രൂപയുടെ ചിട്ടി ലേലം വിളിച്ചെടുക്കാൻ ഈ ഭൂമി ഈടായി നൽകി ചിട്ടി പിടിച്ച് പണവുമായി മുങ്ങുകയായിരുന്നു.
കെ.എസ്.എഫ്.ഇ യിൽ പണമടയ്ക്കാത്തതിനാൽ ഭൂമിയുടെ ഉടമസ്ഥക്ക് വൻ ബാധ്യതയാണ് വന്നത്. സമാനമായ രീതിയിൽ പെരുമ്പാവൂരും ഇയാൾ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും ഭൂമി വിൽക്കാനുള്ളവരെ സമീപിച്ച് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കൂടാതെ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ഇയാളും സഹോദരനും കൂടി പലരിൽ നിന്നായി 47 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്തിൽ കോഴിക്കോട് ജില്ലയിൽ കേസുകൾ നിലവിലുണ്ട്. തട്ടിപ്പ് നടത്തി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ നിരവധി ദിവസങ്ങളായി പൊന്നാനി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്‌ഐ നവീൻ ഷാജും ടീമുമാണ് പ്രതിയെ പിടികൂടിയത്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്