- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പർദയും മുഖമക്കനയും ധരിച്ച് പിടികിട്ടാപ്പുള്ളിക്കൊപ്പം കഞ്ചാവ് കടത്ത്; മലപ്പുറത്തുകാരൻ കാമുകനും ബംഗാളുകാരി കാമുകിയും അറസ്റ്റിൽ
-മലപ്പുറം: പർദയും ബുർഖയും ധരിച്ച് ലഹരി കടത്ത് കേസിലെ പിടികിട്ടാപ്പുള്ളിക്കൊപ്പം 12 കിലോ കഞ്ചാവ് കടത്തുന്നതിനിടെ കാമുകിയും കാമുകനും അറസ്റ്റിൽ. നിലമ്പൂർ അമരംപാലം കോട്ടയിൽ വീട്ടിൽ അബ്ദുൾ സലാം (38) ഇയാളുടെ കാമുകി പശ്ചിമ ബംഗാൾ സ്വദേശി ബർദൻ ജില്ലയിൽ ഹത്ത് ഡേവൻ വില്ലേജിൽ ദലി ഖാത്വൻ നജ്മ (35) എന്നിവരെയാണു മലപ്പുറം കോട്ടക്കൽ പൊലീസ് പിടികൂടിയത്. 150 കിലോ കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയാണ് അബ്ദുൽ സലാമെന്നും പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈ.എസ്‌പി പി ബഷീറിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ എസ്‌ഐ പ്രിയനും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. പർദയും ബുർഖയും(മുഖമക്കന) ഉൾപ്പടെ അണിഞ്ഞായിരുന്നു പശ്ചിമബംഗാൾ സ്വദേശിനിയായ യുവതിയുടെ കഞ്ചാവ് കടത്ത്. ബാഗിലാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരികയായിരുന്ന 12കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. യാത്രക്കാരെന്ന വ്യാജേനയായിരുന്നു ലഹരി കടത്ത്. പൊലീസ് സംശയം തോന്നി രണ്ട് പേരേയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെയാണ് ലഹരി കടത്ത് പൊളിഞ്ഞത്.
നേരത്തെ നിലമ്പൂരിൽ 150 കിലോ കഞ്ചാവുമായി പിടിയിലാകുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്തിരുന്ന അമരമ്പലം കൂറ്റമ്പാറ കല്ലായി അബ്ദുൽസലാം ആണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾക്കൊപ്പം പിടിയിലായ പശ്ചിമബംഗാൾ ബർദമൻ സ്വദേശിനി ദാലി ഖത്തൂൻ എന്ന നജ്മ കാമുകിയാണെന്നും പൊലീസ് പറഞ്ഞു. ഇവരെ കുറിച്ചു പൊലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്. നജ്മയുമൊത്ത് മുമ്പും ലഹരി കടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇസ്ലാമിക വേഷം ധരിച്ചാൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സംഘത്തിന്റെ ലഹരികടത്ത്. ഡാൻസാഫ് അംഗങ്ങളായ ഷലേഷ്, ജൻസീർ, സിറാജ്, കോട്ടക്കലിലെ സി.പി.ഒമാരായ വിശ്വനാഥൻ, പ്രദീപ്, നിധീഷ്, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്