- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ, ബസിൽ സഞ്ചരിച്ച് ടെറസിന് മുകളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടിരിക്കുന്നത് നോക്കി വയ്ക്കും; രാത്രി വീടുകളിൽ കയറി വസ്ത്രങ്ങൾ മോഷ്ടിക്കും; സ്വർണമോഷണവും പതിവ്; മലപ്പുറത്ത് അപൂർവ കള്ളൻ പിടിയിൽ
മലപ്പുറം: രാത്രിയിൽ വീടുകൾ കയറി വസ്ത്രങ്ങൾ മോഷ്ടിക്കുന്ന അപൂർവ്വ കള്ളനായ 53കാരൻ പിടിയിൽ. മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ താനൂർ സ്വദേശി ഷാജഹാനാണ് പിടിയിലായത്. സി.സി.ടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂരങ്ങാടിയിൽ വച്ചാണ് പ്രതി കുറ്റിപ്പുറം പൊലീസിന്റെ വലയിലാകുന്നത്.
കുറ്റിപ്പുറം രാങ്ങാട്ടൂര് പള്ളി പടിയിൽ കഴിഞ്ഞ ജൂലൈ 17 ന് നടന്ന മോഷണ കേസിലെ പ്രതിയാണ് താനൂർ, ഒഴൂർ കുട്ടിയാനകത്ത് ഷാജഹാൻ. പകൽ ബസിൽ സഞ്ചരിച്ച് ടെറസിന് മുകളിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നത് കണ്ടെത്തുകയും, രാത്രിയിലെത്തി ആ വസ്ത്രങ്ങൾ മോഷ്ട്ടിക്കുന്ന സ്വഭാവവും പ്രതിക്കുണ്ടെന്ന് പൊലീസ് പറയുന്നു.
രാങ്ങാട്ടൂര് പള്ളി പടിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ പുലർച്ചെ രണ്ടുമണിക്ക് അടുക്കളയുടെ പൂട്ട് തുറന്ന് കയറിയ ഷാജഹാൻ ഉറങ്ങി കിടന്നിരുന്ന ഒന്നര വയസുള്ള കുട്ടിയുടെ ഒരു പവൻ മാല, മുക്കാൽ പവൻ പാദസ്വരം, അരപവൻ വള എന്നിവയാണ് മോഷ്ടിച്ചത്.വീട്ടിലെ മുതിർന്ന സ്ത്രീ മോഷ്ടാവിനെ കണ്ടിരുന്നെങ്കിലും ഭയം മൂലം ശബ്ദിച്ചില്ല. പിന്നീട് കുടുംബം കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സി.സി.ടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരൂരങ്ങാടിയിൽ വെച്ച് പ്രതിവലയിലാകുന്നത്.
മോഷണം നടന്ന വീട്ടിലെ സ്ത്രീ ഷാജഹാനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മലപ്പുറം പാലക്കാട് ജില്ലകളിലായി 30 തോളം മോഷണ കേസുകളിൽ പ്രതിയാണ് ഷാജഹാൻ. കൽപ്പകഞ്ചേരി സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മോഷണ കേസിൽ അറസ്റ്റിലായ ഷാജഹാൻ ഏപ്രിലിലാണ് തിരൂർ സബ്ബ് ജയിലിൽ നിന്നും മോചിതനാകുന്നത്. തുടർന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയത്. കുറ്റിപ്പുറം ഇൻസ്‌പെക്ടർ പത്മരാജന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ശെൽവരാജൻ ,എൻ.എസ് മനോജ്, ടി.എം.വിനോദ്, എ.എസ് ഐ ജയപ്രകാശ് ,സിവിൽ പൊലീസ് ഓഫീസർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്