മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മങ്കട വേരുംപുലാക്കൽ സ്വദേശി പുല്ലോടൻ വീട്ടിൽ മൻസൂർ അലി, (38) എന്നയാളെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറൽ അജിതാ ബീഗം ഐപിഎസ് ആണ് ഉത്തരവിറക്കിയത്.

ആറ് മാസക്കാലത്തേ്ക്കാണ് ഇയാൾക്കെതിരെ മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. കൊലപാതകശ്രമം, കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, വഞ്ചന മുതലായ കുറ്റകൃത്യങ്ങളിൽ പ്രതിയായ മൻസൂർ അലി നിലവിൽ ജാമ്യത്തിൽ കഴിഞ്ഞുവരുകയായിരുന്നു. ആറ് മാസക്കാലത്തേയ്ക്കാണ് ഇയാൾക്കെതിരെ മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്. ജില്ലയിൽ ഈ വർഷം നിരവധി കേസ്സുകളിൽ പ്രതികളായിട്ടുള്ള 8 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 26 പേരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്തതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.