- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാവിനായി അന്വേഷണം; പൂർണനഗ്നനായി എത്തുന്ന യുവാവിന്റെ ചിത്രം സിസി ടിവിയിൽ; പ്രതി ഒളിവിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാവിനായി അന്വേഷണം. ആറ് മാസം പ്രായമുള്ള പെൺ ആട്ടിൻകുട്ടിയാണ് കൊല്ലപ്പെട്ടത്. വർക്കല സ്വദേശിയായ 32കാരൻ പൂർണ നഗ്നനായെത്തി ആട്ടിൻകുട്ടിയെ പിടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആട്ടിൻകുട്ടിയുടെ മരണത്തിന് പിന്നിൽ പീഡനമെന്ന് വീട്ടുകാരും പൊലീസും തിരിച്ചറിഞ്ഞത്.
കല്ലമ്പലം പുല്ലൂർമുക്കിൽ താമസിക്കുന്ന അബ്ദുൾ കരീമിന്റെയും സാഹിദ ബീവിയുടെയും വീട്ടിലെ ആട്ടിന്കുട്ടികളിലൊരെണ്ണം കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തി. മറ്റ് മൃഗങ്ങളൊന്നും ഉപദ്രവിച്ച് കൊന്നതല്ലെന്ന് മൃതദേഹം കണ്ടപ്പോൾ തന്നെ ബോധ്യമായി. ഇതോടെയാണ് വീട്ടുകാർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. അതിൽ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
പൂർണ നഗ്നനായ ഒരു യുവാവ് രാത്രിയിൽ ആട്ടിൻകൂടിന് സമീപത്തെത്തുന്നു. ആറ് ആട്ടിൻകുട്ടികളുടെ ഇടയിൽ നിന്ന്െപൺ ആട്ടിൻകുട്ടിയെ തന്നെ തിരഞ്ഞ് പിടിച്ച് അതിനേക്കൊണ്ട് പുറത്തേക്ക് പോകുന്നു. പിന്നീട് അതിനെ ഉപേക്ഷിച്ചിട്ട് തിരിച്ച് വന്ന് ആട്ടിൻകൂടിന്റെ വാതിൽ അടച്ചിട്ട് തിരിച്ച് പോകുന്നു. ഇയാൾ പിടിച്ചുകൊണ്ടുപോയ ആടിനെ തന്നെയാണ് പിറ്റേദവിസം ചത്തനിലയിൽ കണ്ടത്. ഇതോടെ ഈ യുവാവ് പീഡിപ്പിച്ച് കൊന്നതാണെന്ന് പൊലീസ് ഉറപ്പിച്ചു.
ആട്ടിൻകുട്ടിയുടെ തലയും കാലും അറത്ത നിലയിലാണ് കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുെട അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത് വർക്കല പനയറ കോവൂർ സ്വദേശിയായ32കാരനാണ് പ്രതിയെന്നാണ്. ഒളിവിൽ പോയ ഇയാളെ പിടികൂടിയിട്ടില്ല. വർക്കലയിൽ ബ് വിറജസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ് ഉൾപ്പെടെ ആറ് കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതേ വീട്ടിലെ പശുവിനെയും ഇയാൾ സമാനരീതിയിൽ നേരത്തെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.
മറുനാടന് മലയാളി ബ്യൂറോ